ഡല്‍ഹി :പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാമനിര്‍ദേശം വഴിയാണ് പി ടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. പി.ടി ഉഷയുടെ കുടുംബവും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണാന്‍ പാര്‍ലമെന്റിലെത്തും.
പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
RECENT NEWS
Advertisment