കോഴിക്കോട് : ഔദ്യോഗിക ബഹുമതികളോടെ എം.പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. മകന്‍ എം.വി.ശ്രേയാംസ് കുമാര്‍ കല്‍പറ്റ പുളിയാര്‍മലയില്‍ ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും കെ.കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ പങ്കെടുത്തു. സോഷിലിസ്റ്റ് ധാരയുടെ അവസാന തലയെടുപ്പായ ചിന്തയുടെ ഉയരവും ഭാഷയുടെ കൃത്യതയും പ്രഭാഷണത്തിന്റെ ഗാംഭീര്യവും അവശേഷിപ്പിച്ചാണ് വീരേന്ദ്രകുമാര്‍ ഓര്‍മയുടെ താളിലേയ്ക്ക് മാറ്റപ്പെടുന്നത്. ലാലു പ്രസാദും മുലായം സിംഗും രാഷ്ട്രീയത്തിലും ജീവിതത്തിലും സഖാക്കളായി.
സമ്പന്ന കുടുംബത്തില്‍ ജനിച്ച വീരേന്ദ്രകുമാര്‍ പാവങ്ങള്‍ വേണ്ടി നിലകൊണ്ടു. സംസഥാനത്ത് ഒരു ദിവസവും കേന്ദ്രമന്ത്രിയായി രണ്ടു വര്‍ഷവും പ്രവര്‍ത്തിച്ച വീരേന്ദ്രകുമാര്‍ അധികാര രാഷ്ടീയത്തിനെ വെറുപ്പോടെ നോക്കികാണുന്ന പ്രകൃതത്തിന് ഉടമയായിരുന്നു. രണ്ടുവട്ടം വീതം ലോക്‌സഭയിലും രാജ്യസഭയിലും ഒരു വട്ടം നിയമസഭയിലും അംഗമായിട്ടും കാഴചപ്പാടുകളുടെ തെളിമയോടെ അദ്ദേഹം മന്ത്രിസഭകള്‍ക്കു പുറത്തുനിന്നു.