Thursday, July 3, 2025 8:25 am

സില്‍വര്‍ ലൈന്‍ പദ്ധതി വന്‍അഴിമതിക്കു വേണ്ടി ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എംപി മാരുടെ കത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ വന്‍ സാമ്പത്തിക ക്രമക്കേടിനാണ് സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുക്കുന്നതെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ 17 യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് മന്ത്രിയോട് അവര്‍ അഭ്യര്‍ത്ഥിച്ചു. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപി കെ.സി വേണുഗോപാലും പുതുച്ചേരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വി.വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

സഹ എംപിമാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി ബോധ്യപ്പെടാത്തതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ നിവേദനത്തില്‍ ഒപ്പു വെച്ചിട്ടില്ല.”ഈ പദ്ധതി സാമ്പത്തികവും പാരിസ്ഥിതികവുമായ ദുരന്തത്തിനുള്ള ക്ഷണമാണ്. ഇത് സംസ്ഥാനത്തെ അഭൂതപൂര്‍വമായ കടബാധ്യതയിലേക്ക് തള്ളിവിടുകയും ഇതിനകം തന്നെ ദുര്‍ബലമായ പരിസ്ഥിതിയെ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിക്കുകയും ചെയ്യും. ഡോ.ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള നിരവധി വിദഗ്ധര്‍ അലൈന്‍മെന്റിലെ പോരായ്മകള്‍, 30,000 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയോടുള്ള എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്.

കേരളത്തിന് നിലവില്‍ ഏകദേശം 4 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉള്ളതിനാല്‍ സില്‍വര്‍ലൈനിന് വേണ്ടി ഒരു ലക്ഷം കോടി രൂപ കൂടി പുറമെ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കൂടുതല്‍ തളര്‍ത്തും. വിദേശവായ്പയുടെ മറവില്‍ വന്‍ അഴിമതിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല”, നിവേദനത്തില്‍ പറയുന്നു. പദ്ധതിയുടെ അനുമതിക്കായുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തോട് ആശങ്ക ഉന്നയിക്കാന്‍ യുഡിഎഫ് എംപിമാര്‍ തീരുമാനിച്ചത്.

പദ്ധതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ബഹുജന കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ പദ്ധതിയെക്കുറിച്ച്‌ പഠിക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി തരൂര്‍ പറഞ്ഞു. “എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്തതിന്റെ അര്‍ത്ഥം ഞാന്‍ പദ്ധതിയെ അംഗീകരിക്കുന്നു എന്നല്ല. ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ് ”- തരൂര്‍ പറഞ്ഞു. “പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത് പോലെ പദ്ധതിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം, സാമ്പത്തികമായ ആശങ്കകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുച്ചേരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ മാഹിയെ പ്രതിനിധീകരിക്കുന്നതിനാലാണ് വൈദ്യലിംഗം പത്രികയില്‍ ഒപ്പിട്ടത്. സില്‍വര്‍ലൈന്‍ മാഹിയിലൂടെയും കടന്നുപോകുന്നുണ്ട്. സംസ്ഥാനത്ത് അവശേഷിക്കുന്ന റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ 4000 കോടി രൂപ ചെലവഴിച്ച്‌ പൂര്‍ത്തിയാക്കാമെന്നും കേരളത്തിലൂടെ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ അത്സഹായിക്കുമെന്നും യുഡിഎഫ് എംപിമാര്‍ അഭിപ്രായപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...