വിസി നിയമനങ്ങള്‍ സുതാര്യം : ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വിസി പുനര്‍ നിയമന വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണ്. വിസിയുടെ നിയമനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. പുനര്‍ നിയമനം സാധാരണ നടപടിയെന്ന് വൈസ് ചാന്‍സലറും പ്രതികരിച്ചു. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോള്‍ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങള്‍ പഠിച്ചിട്ട് തന്നെയാകാം ഗവര്‍ണര്‍ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...