എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണo : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരായി രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ എട്ട് എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കര്‍ഷക സമൂഹമാകെ ആശങ്കയോടെ കാണുന്ന ബില്ലുകള്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കും വിദേയമാക്കപ്പെടാതെ പാസാക്കിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരായാണ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.

വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളെ സസ്‌പെന്‍ഷനിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പാര്‍ലമെന്റിലും പുറത്തും ബില്ലുകള്‍ക്കെതിരായി ഉയരുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലയെന്ന് നടിക്കരുത്. കര്‍ഷകവിരുദ്ധമായ ബില്ലുകളും, ജനാധിപത്യവിരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടികളും പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...