തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം പദ്ധതിയിലെ സർക്കാർ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാത്യു, അമിത രാജേഷ്, അമ്മിണി ചാക്കോ, എം.എസ് മോഹനൻ, സിന്ധു എലിസബേത്ത് ബാബു, മനോജ് ഇ.തോമസ്, എസ്.ആശ, ടി.എം വർഗീസ്, എം.സി മിനിമോൾ, രഞ്ജുഷ രാജൻ, കെ.എസ് മോഹൻ,
ജി.വിദ്യാസാഗർ എന്നിവർ പങ്കെടുത്തു. മൃഷ്ടാന്നം പദ്ധതിയിലൂടെ പഞ്ചായത്തിലെ 5 സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 294 കുട്ടികൾക്ക് ആഴ്ചയിൽ 5 ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു. ദോശ , ചമ്മന്തി, പാലപ്പം, കടലക്കറി, ഇഡ്ഡലി, സാമ്പാർ, വെള്ളേപ്പം, വെജിറ്റബിൾ കറി, ഇടിയപ്പം, ഗ്രീൻ പീസ് കറി എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് നൽകുന്നത്. ഈ വർഷം 4,50,000രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.