ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന ധോണി വിരമിക്കലിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയതുമില്ല.
അടുത്ത ട്വന്റി-20 ലോകകപ്പ് കഴിഞ്ഞിട്ടേ വിരമിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ധോണിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനാവൂ.
ഇപ്പോഴിതാ ധോണി വീണ്ടും പരിശീലനം തുടങ്ങിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങള്‍ക്കൊപ്പമാണ് ധോനിയുടെ പരിശീലനം. ചെന്നൈയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ധോനിയുടെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അമ്പാട്ടി റായുഡു, മലയാളി താരം കെ.എം. ആസിഫ്, പിയൂഷ് ചൗള എന്നിവരും ധോനിക്കൊപ്പം പരിശീലനത്തിനുണ്ടായിരുന്നു.