ബി.ജെ.പി എം.പിയുടെ കാര്‍ ‘ബൂം ബാരിയറി’ല്‍ തട്ടി ; പാര്‍ലമെന്റ് ഗേറ്റ് വളഞ്ഞ് സുരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാര്‍ലമെന്റ് സമുച്ചയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ‘ബൂം ബാരിയറി’ല്‍ അബദ്ധവശാൽ ഒരു കാര്‍ തട്ടിയതിനെ തുടര്‍ന്ന് ഗേറ്റ് വളഞ്ഞ് ജാഗ്രതയോടെ സുരക്ഷാ സേന. ഇന്ന്  പുലർച്ചെയാണ് സംഭവം. പാർലമെന്റ് സമുച്ചയത്തിലെ ഗേറ്റ് നമ്പർ 1 ൽ സ്ഥാപിച്ചിരുന്ന ‘ബൂം ബാരിയറി’ലാണ് അബദ്ധത്തിൽ ബി.ജെ.പി എം.പി വിനോദ് കുമാർ സോങ്കറിന്റെ കാര്‍ തട്ടിയത്. കാർ ബാരിയറിൽ തട്ടിയതോടെ ഗേറ്റിലെ സ്പൈക്കുകൾ ഉയര്‍ന്നു. ഇതോടെ എം.പിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സ്‌പൈക്കുകളില്‍ കയറിയ കാറിന്റെ ടയറുകൾ പിളര്‍ന്നു.

സുരക്ഷാ വീഴ്ചയായി കണക്കാക്കുന്ന ഈ സാഹചര്യത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രോട്ടോക്കോൾ അനുസരിച്ച് ആയുധങ്ങളുമായി ഗേറ്റ് വളഞ്ഞു. എന്നാൽ കാർ എം.പി വിനോദ് സോങ്കറിന്റേതാണെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ എം.പിയുടെ കാറിന് നേരെ തോക്ക് ചൂണ്ടി നിലയുറപ്പിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ കൗഷമ്പിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് വിനോദ് കുമാർ സോങ്കർ. ബി.ജെ.പിയുടെ എസ്‌.സി മോർച്ചയുടെ ദേശീയ പ്രസിഡന്റും പാർലമെന്ററി എത്തിക്‌സ് സമിതിയുടെ ചെയർപേഴ്‌സണും കൂടിയാണ് അദ്ദേഹം.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. 2019 ഫെബ്രുവരിയിൽ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എം.പിയുടെ കാർ സുരക്ഷാ ബാരിക്കേഡിൽ ഇടിച്ചതിനെത്തുടർന്ന് സമാനമായ സുരക്ഷാ ഭീതിയുണ്ടായിരുന്നു. സൻസാദ് ഭവനിലെ പ്രവേശന കവാടത്തിലെ ബാരിക്കേഡില്‍ വാഹനം ഇടിച്ചതിനെ തുടർന്ന് 2018 ഡിസംബറിൽ ഒരു സ്വകാര്യ ടാക്സി പാർലമെന്റിൽ സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...