Friday, July 4, 2025 9:09 am

എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ പോലീസ് കുടുതൽ നടപടികളിലേക്ക് ; വനിതാ ഇൻസ്പെക്ടർ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ പോലീസ് കൂടുതൽ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 14 ദിവസത്തിനകം പാർട്ടിയിൽ നിന്ന്  അനുകൂല നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.

ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി പി.എ വഹാബ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ് വെളളയിൽ പോലീസ് കേസ്സെടുത്തത്. ഐപിസി 354 (എ) വകുപ്പ് പ്രകാരം ലൈംഗീക അധിക്ഷേപം നടത്തിയതിനായിരുന്നു കേസ്. അന്വേഷണത്തിന്റ അടുത്തഘട്ടത്തിലേക്ക് കടന്നതോടയാണ് പരാതി നൽകിയ 10 ഹരിത പ്രവർത്തകരുടെയും വിശദമായ മൊഴി വനിത ഇൻസ്പെക്ടർ രേഖപ്പെടുത്തുന്നത്.

നേരത്തെ ഹരിത വനിത കമ്മീഷന് നൽകയ പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്ന് നാലുപേരിൽ നിന്ന് മാത്രമാണ് സ്പെഷ്യൽ ബ്രാഞ്ചിന് മൊഴി രേഖപ്പെടുത്താനായത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതിക്കാരികളിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരിൽ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവർ അയൽ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്.
സമ്മർദ്ദമുണ്ടെങ്കിലും പരാതിയിൽ ഉറച്ചുനിക്കുന്നുവെന്നാണ് ഹരിതയുടെ നിലപാട്.

രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം. ഹരിതയോടുളള ലീഗ് സമീപനത്തിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. പരിഷ്കൃത സമൂഹത്തിന് സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയല്ല ലീഗെന്നും താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...