എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തി ? മാധ്യമങ്ങൾ പഠിക്കണം ; കോടിയേരി ബാലകൃഷ്‌ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സി.പി.ഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. മീഡിയ അക്കാദമിയുടെ മീഡിയ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിഷ്പക്ഷരല്ല. എല്ലാവര്‍ക്കും താല്പര്യമുണ്ട്. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു, സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചു വിട്ടുവെന്നും സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ആക്ഷേപിച്ചു.

ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി. അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി.

സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചു വക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സി.പി.എം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി പറയുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണം. മാധ്യമങ്ങള്‍ വിശ്വസ്തത വീണ്ടെടുക്കാന്‍ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സത്യതോട് കൂറ് പുലര്‍ത്താന്‍ ഇനിയും തയ്യാറാകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...