Friday, May 17, 2024 3:44 pm

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാം – മക്കളില്‍ നിന്നല്ല : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാം മക്കളെ ഉപേക്ഷിക്കാൻ അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി. ഒരു വിവാഹമോചനക്കേസിന്റെ വാദം കേൾക്കവെ ഭാര്യയെയും മക്കളെയും നോക്കാനാവില്ലെന്ന ഭർത്താവിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു കോടതി. ഭാര്യയ്ക്കും കുട്ടികൾക്കും തുടർ ജീവിതത്തിനായി നാലുകോടി രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. 2019 മുതൽ പിരിഞ്ഞു താമസിക്കുന്ന ദമ്പതികൾ ഇരുവരും ചേർന്നാണ് വിവാഹമോചനത്തിനായി അപേക്ഷ നൽകിയത്.

ജീവനാംശം നൽകാൻ ഭർത്താവ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കൊറോണക്കാലമായതിനാൽ ബിസിനസ് മോശമാണെന്നായിരുന്നു അയാൾ ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ കോടതി ഇത് സമ്മതിച്ചില്ല. ഭാര്യയ്ക്ക് പ്രായപൂർത്തിയാവാത്ത മക്കളുടെ തുടർജീവിതം ഭദ്രമാക്കാൻ ജീവനാംശം ആവശ്യമാണെന്നും ഭാര്യയിൽ നിന്ന് മാത്രമാണ് വിവാഹമോചനം നേടുന്നതെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പിതാവിന് കൂടി ഉത്തരവാദിത്തമുണ്ടെന്നുമാണ് കോടതി പറഞ്ഞത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടനാട് തലവടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

0
എടത്വാ : കുട്ടനാട് തലവടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് 13-ാം...

കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....

‘കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രം ബുള്‍ഡോസറിന് തകര്‍ക്കും’ ; മോദിയുടെ പുതിയ വാദം

0
നൃൂഡൽഹി : രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച്...

നിലമ്പൂരിൽ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

0
മലപ്പുറം : ചാലിയാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പട്രോളിങ്ങിനിടെ...