ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെട്രോ റെയില്‍പാതയിലെ തൂണിലേക്ക് ക്രെയിന്‍ ഇടിച്ചു കയറി സ്ത്രീ മരിച്ചു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ മെട്രോ നിര്‍മാണത്തിനു വേണ്ടി കൊണ്ടുപോയിരുന്ന ക്രെയിനാണ് മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിന്‍ തൂണിലിടിച്ചപ്പോള്‍ ഒരു ഭാഗം ഇടിഞ്ഞ് സ്ത്രീയുടെ ശരീരത്തില്‍ വീണാണ് അപകടമുണ്ടായതെന്ന് മെട്രോ അധികൃതര്‍ പറയുന്നു. മെട്രോപോളിറ്റന്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.