ബംഗളൂരൂ: കര്‍ണാടകയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറ് മരണം. ഒഴുക്കില്‍പെട്ട് രണ്ടു പേരെ കാണാതായി.ബംഗളൂരു അടക്കമുള്ള പല നഗരങ്ങളിലും റോഡുകളിലുള്‍പ്പെടെ വെള്ളം കയറി. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി, ചിക്കമംഗളൂരൂ, മംഗളൂരൂ തുടങ്ങിയ മേഖലകളില്‍ ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി.പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. തുടര്‍ന്നു അഞ്ഞൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നും അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
കര്‍ണാടകയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറ് മരണം
RECENT NEWS
Advertisment