മുദ്ര വായ്പ ഇരട്ടിയാക്കി ; എംഎസ്എംഇയുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. എംഎസ്എംഇ ക്ലസ്റ്ററുകളിൽ പ്രത്യേക സിഡ്ബി ശാഖകൾ തുടങ്ങുമെന്നും ഈ വർഷം 24 ശാഖകൾ തുറക്കുമെന്നും ധനമന്ത്രി. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നൽകിയിരുന്നത്.

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്?

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും.
3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്
4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.
5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.
ഒടിപി വഴി രജിസ്റ്റർ ചെയ്യുക.
പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...