Saturday, July 5, 2025 6:21 am

ആള്‍ക്കൂട്ട ആക്രമണം ; മുഹമ്മദ് റഫീഖിന്റെ മരണം ഹൃദയാഘാതം മൂലം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കഴിഞ്ഞദിവസം മരിച്ച ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖി(48)ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ ഹൃദയധമനിയില്‍ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പരിക്കും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍. റഫീഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാസര്‍കോട് കിംസ് -അരമന ആശുപത്രി പരിസരത്ത് വെച്ച്‌ റഫീഖ് മരിക്കുന്നത്. കുമ്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച്‌ റഫീഖും സ്ത്രീയും തമ്മില്‍ തര്‍ക്കം  നടന്നിരുന്നു. ഇതിനിടെയില്‍ സ്ത്രീ റഫീഖിനെ അടിച്ചതോടെ യുവാവ് സ്ഥലം വിട്ടു. ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം സ്ത്രീ അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പിന്തുടര്‍ന്ന് പിടിച്ച്‌ ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഇതിനിടെയില്‍ റഫീഖിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സി സി ടി വി ദൃശ്യം പോലീസ് പരിശോധിച്ചു. ഇതില്‍ ഉന്തും തള്ളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേഹത്ത് പരിക്കും കണ്ടെത്താനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...