അശരണരായ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി കൊടുമൺ ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : മാതാപിതാക്കൾ ഉപേക്ഷിച്ച മൂന്നു പെൺകുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി കൊടുമൺ ജനമൈത്രി പോലീസ്. ഈ പെൺകുഞ്ഞുങ്ങളെ പ്രായമായ വല്യമ്മയായിരുന്നു നോക്കിയിരുന്നത് .  ശാരീരികവും സാമ്പത്തികവുമായ അവശതകളും ബുദ്ധിമുട്ടുകളും കാരണം കുട്ടികളെ സംരക്ഷിക്കുന്നതിന്  വല്യമ്മയ്ക്ക്  പ്രയാസമാണെന്ന് സാമൂഹ്യപ്രവർത്തകൻ  ശ്രീജിത്ത് ഭാനുദേവ്, വാർഡ് മെമ്പർ എ.ജി ശ്രീകുമാർ എന്നിവർ നൽകിയ  വിവരം അനുസരിച്ച് കൊടുമൺ എസ് എച്ച് ഒ അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം  പോലീസ് ഉദ്യോഗസ്ഥർ മൂന്ന് പെൺകുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു .

ഇവർക്ക് കൊടുമണ്ണിലെ വ്യാപാരിയായ ദീപക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു . തുടർന്ന്  പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണായ ദീപയുടെ നിർദ്ദേശപ്രകാരം കുട്ടികളെ ഏഴംകുളം ജീവമാതാ കാരുണ്യ ഭവനത്തിൽ തുടർന്നുള്ള സംരക്ഷണത്തിനായി ഏൽപ്പിച്ചു. കൊടുമൺ എസ് എച്ച് ഒ  അശോക് കുമാർ , എസ്. ഐ .അനൂപ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ് , ശ്രീകാന്ത്, സാമൂഹ്യ പ്രവർത്തകനായ ശ്രീജിത്ത് ഭാനുദേവ്, വാർഡ് മെമ്പർ എ ജി ശ്രീകുമാർ എന്നിവർ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേത്രുത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...