നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. 2021ൽ അന്നത്തെ പ്രതിപക്ഷ നേതാവ് യുഡിഎഫ് 110 സീറ്റുകൾ നേടുമെന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് അത് 100 ആയി കുറഞ്ഞിരിക്കുകയാണ്. അന്ന് എൽഡിഎഫിന് 99 സീറ്റുകൾ കിട്ടി. ഇപ്രാവശ്യം അതിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു. ഇതിനോട് യോജിക്കാൻ കഴിയില്ല എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ട്. താൻ ഇത്തരത്തിൽ ഒരിക്കലും പറയില്ല. ഭാവിയിൽ പറയാനും പോകുന്നില്ല. ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് ആവശ്യം.

അൻവറിന്റെ വ്യക്തി അധിക്ഷേപത്തിനിരയായ ആദ്യത്തെ ആളല്ല താൻ. പല യുഡിഎഫ് നേതാക്കൾ, പാണക്കാട് തങ്ങൾ മുതൽ രാഹുൽ ഗാന്ധി വരെ അതിന് ഇരയായിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു. ബേപ്പൂരിൽ വികസനത്തിനാണ് വോട്ട് എന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയഭേദമന്യേയുള്ള വോട്ടുകളും തനിക്ക് ലഭിക്കും. ഇടത് തരംഗം തന്നെ നിലനിൽക്കുന്നുണ്ട് എന്നും റിയാസ് പറഞ്ഞു. താൻ എന്നും ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. 82,000ലധികം വോട്ടുകൾ നേടി എൽഡിഎഫ് ബേപ്പൂർ പിടിക്കുമെന്നും റിയാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...