ന്യൂഡല്‍ഹി : ലോകകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമന്‍ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇടംനേടി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാമതും എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ നാടാര്‍ മൂന്നാമതുമാണ്.
8450 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി (6.24 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വർഷത്തിനിടെ മുകേഷ് അംബാനിയുടെ മൊത്തം സ്വത്തിൽ 24 ശതമാനം വർധനയാണുണ്ടായത്. ചൊവ്വാഴ്ചയാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഹുറൂൺ പുറത്തുവിട്ടത്.