കൊ​ച്ചി മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ പോ​ളി​ങ് കു​റ​ഞ്ഞ​തി​ല്‍ മു​ന്ന​ണി​ക​ള്‍​ക്ക് ആ​ശ​ങ്ക

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി : കൊ​ച്ചി മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ പോ​ളി​ങ് കു​റ​ഞ്ഞ​തി​ല്‍ മു​ന്ന​ണി​ക​ള്‍​ക്ക് ആശങ്ക. ക​ഴി​ഞ്ഞ ത​വ​ണ 72.33 ശ​ത​മാ​നം വോ​ട്ട് പോ​ള്‍ ചെ​യ്തി​ട​ത്ത് ഇ​ത്ത​വ​ണ 69.63 ശ​ത​മാ​ന​മാ​ണ് രേഖ​പ്പെടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ത​മാ​ന​ക്ക​ണ​ക്കി​ല്‍ കു​റ​ച്ച്‌ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ രണ്ടര ശ​ത​മാ​നം പോ​ളി​ങ് കു​റ​ഞ്ഞ​ത് ഇ​രു മു​ന്ന​ണി​ക​ള്‍​ക്കും ആ​ശ​ങ്ക തീ​ര്‍​ത്തി​ട്ടു​ണ്ട്.

തീ​ര​മേ​ഖ​ല​യാ​യ ചെ​ല്ലാ​നം, ക​ണ്ണ​മാ​ലി, മാ​നാ​ശേ​രി ഉ​ള്‍​പ്പെ​ടെ മി​ക്ക​യി​ട​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ട്. കൊ​ച്ചി​യി​ല്‍ ട്വ​ന്‍​റി20​യും വി ​ഫോ​റും പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളാ​യി​രി​ക്കും വി​ജ​യി​ക​ളെ നി​ര്‍​ണ​യി​ക്കു​ക. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് കൊ​ച്ചി​യി​ലെ പോ​ളി​ങ് ന​ട​ന്ന​ത്. യ​ന്ത്ര​ത്ത​ക​രാ​ര്‍ ചി​ല ബൂ​ത്തു​ക​ളി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​നാ​യി. ബൂ​ത്തു​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ത്തി​യ​തി​നാ​ല്‍ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. തോ​പ്പും​പ​ടി ഔ​വ​ര്‍ ലേ​ഡി​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ണ്ട​റി സ്ക്കൂ​ളി​ല്‍ പോ​ളി​ങ് സ്​​റ്റേ​ഷ​നി​ല്‍ വെ​ളി​ച്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. മാ​ക്സി പ​രാ​തി ഉ​ന്ന​യി​ച്ചു. പി​ന്നീ​ട് ഇ​ത് പരിഹരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...