ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരം യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത അപകടഭീഷണിയാകുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ മരം അടിഭാഗം മുതൽ പോടുവന്ന് ജീർണ്ണിച്ച നിലയിലാണ്. പ്രശസ്തമായ പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലേക്ക് നിരവധിയായ സഞ്ചാരികളും കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയാണിത്. നിലവിൽ വേനൽമഴയും ശക്തമായ കാറ്റുമുള്ള സമയങ്ങളിൽ ഭീതിയോടെയാണ് നാട്ടുകാരും യാത്രക്കാരും ഇതുവഴി കടന്നുപോകുന്നത്. മരം ഏതുനിമിഷവും റോഡിലേക്ക് നിലംപൊത്താവുന്ന അവസ്ഥയിലാണ്.

മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരം മുറിച്ചുമാറ്റേണ്ട അടിയന്തിര സാഹചര്യമുണ്ടായിട്ടും അധികൃതർ പുലർത്തുന്ന നിസംഗതയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയൊരു അപകടം സംഭവിച്ച് ജീവഹാനി ഉണ്ടാകുന്നതിനു മുൻപ് തന്നെ അപകടകരമായ നിലയിൽ നിൽക്കുന്ന ആഞ്ഞിലിമരം അടിയന്തിരമായി മുറിച്ചു നീക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...