ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പ(60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്. കഴിഞ്ഞ 5 വർഷമായി ഇവര്‍ സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. അയൽവാസികളുടെ കരുണയിലായിരുന്നു പൊടിയമ്മ കഴിഞ്ഞിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമെത്തി പോലീസിനെ അറിയിക്കുന്നത്.

തുടർന്ന് പന്തളം എസ്.എച്ച്.ഒ വി.സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുകയും തുടർന്ന് കിടങ്ങന്നൂര്‍ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ പൊടിയമ്മയെ എത്തിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ സജീഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ്.അൻവർഷ ,എ.എസ്.ഐ മാരായ മഞ്ജു മോൾ, ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെ.കെ, ജോജി തോമസ് ജനമൈത്രി സമിതി മെമ്പർ ഷൈനി, കരുണാലയം മാനേജർ ധന്യ, ആശാവർക്കർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അഗതി മന്ദിരം അധികൃതരെ ഏല്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...