തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എംഎല്‍എ. കേരള ജനത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. അതിനാല്‍ തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന്. പുകമറ സൃഷ്ടിച്ച വിവാദങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതല്ലെന്നും മുകേഷ് പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. പട്ടിണിയില്ല, പെന്‍ഷന്‍ ലഭിക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളാണ് ആളുകള്‍ നോക്കുന്നത്. കൊല്ലത്ത് എല്‍ഡിഎഫ് വിജയ ചരിത്രം തുടരും. എത്ര പുകമറ സൃഷ്ടിച്ചാലും ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി വോട്ട് ചെയ്യുമെന്നും മുകേഷ് പറഞ്ഞു.