Thursday, April 17, 2025 12:09 pm

മുളന്തുരുത്തി പളളിത്തര്‍ക്കം ; ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

മുളന്തുരുത്തി : മുളന്തുരുത്തി പളളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറാനുളള ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ. മധ്യസ്ഥചര്‍ച്ച നടക്കാനിരിക്കെയുളള കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല. ഇതിനെതിരെ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാദര്‍ സ്ലീബ പോള്‍ വട്ടവേലില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും ഒരുമിച്ച് പ്രാര്‍ഥന നടത്താനാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. മുളന്തുരുത്തി പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വിശ്വാസികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. തങ്ങള്‍ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണിതെന്നും വിട്ടുനല്‍കാനാവില്ലെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്‍റെ നിലപാട്.

എന്നാല്‍ പോലീസ് നടപടിയിലൂടെ ജില്ലാ ഭരണകൂടം പളളി ഏറ്റെടുക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ താക്കോല്‍ കൈമാറ്റുവും ഉടനുണ്ടാകും. സര്‍ക്കാരിന്‍റെ അധ്യക്ഷതയില്‍ മധ്യസ്ഥചര്‍ച്ച നടക്കാനിരിക്കെയുളള കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് യാക്കോബായ പക്ഷത്തിന്‍റെ നിലപാട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

0
പാലക്കാട് : ബസ്സിലെ യാത്രക്കിടെ17 കാരൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്...

ബധിരയും മൂകയുമായ 11കാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി​യെ വെടിവെച്ച് പിടികൂടി യുപി പോലീസ്

0
ലഖ്നൗ: യു.പിയിൽ ബധിരയും മൂകയുമായ 11കാരിയെ ബലാത്സംഗത്തിനിരയാക്കി. രാംപൂർ ജില്ലയിലാണ് സംഭവം....

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണം : അലഹബാദ്...

0
അലഹബാദ് : മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് അവരുടെ...