തിരുവനന്തപുരം : പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കോവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണ്.
നോർക്ക അഞ്ച് ലക്ഷം പേരെ തിരികെ കൊണ്ടുവരാൻ രജിസ്ടേഷൻ നടത്തി എന്നാണ് പറഞ്ഞത്. കൊട്ടിഘോഷിച്ച് സ്വീകരിക്കാൻ തയ്യാറെന്ന് പറഞ്ഞവർ യു ടേൺ അടിച്ചു. വിമാന കമ്പനികൾ പിപി ഇ കിറ്റിന്‍റെ ചിലവ് വഹിക്കണമെന്നുപറയുന്നത് അതിന്‍റെ പേരിൽ തർക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.