ഇറ്റാവ : അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നല്‍കും. സംസ്‌കാരം അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാരം.
വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെ 8:15 നായിരുന്നു മുലായം സിംഗ് യാദവിന്‍റെ അന്ത്യം. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധികരിച്ച് സംസ്ക്കാര ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പന്‍കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള സംസ്ഥാന മന്ത്രിമാരും മറ്റ് പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.