Wednesday, July 2, 2025 3:45 pm

മുല്ലപ്പള്ളി ഇടങ്കോലിട്ടു തുടങ്ങി ‌; കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കുന്നതില്‍ തീരുമാനമായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി ലഭിച്ചിട്ടില്ല. കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന്‍ പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി. കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നതില്‍ സന്തോഷമേയുള്ളുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ഘടകക്ഷിയാക്കുന്നതില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്‍പ്പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ കാപ്പന്‍ മത്സരിക്കണമെന്ന നിര്‍ദേശമാണ് മുല്ലപ്പള്ളി ആദ്യം മുതല്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പാര്‍ട്ടി രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമാകും എന്നാണ് കാപ്പനും ആദ്യം മുതല്‍ പറഞ്ഞത്. മൂന്നു സീറ്റ് എന്ന കാപ്പന്‍ പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്. കോണ്‍ഗ്രസിന്റെ സീറ്റ് നല്‍കിയാല്‍ വിജയിക്കാന്‍ സാധ്യതയുള്ളവര്‍ കാപ്പന്‍ പക്ഷത്തില്ലെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. ഇതാണ് മുല്ലപ്പള്ളിയുടെ വാക്കുകളിലൂടെ വരുന്നത്‌.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...