സുപ്രിംകോടതി മുന്‍ ജഡ്ജി പി ബി സാവന്ത് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പൂനെ: സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ) മുന്‍ ചെയര്‍മാനുമായിരുന്ന പി ബി സാവന്ത് പൂനെയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. 2017ല്‍ നടത്തിയ എല്‍ഗാര്‍ പരിഷത്ത് പരിപാടിയുടെ കോ-കണ്‍വീനറായി ജസ്റ്റിസ് കൊല്‍സേ പാട്ടീലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1973ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹമാണ് 1982 ജൂണില്‍ നടന്ന എയര്‍ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. 1989 ല്‍ സുപ്രിം കോടതി ജസ്റ്റിസായി നിയമിതനായി.

2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പീപ്പിള്‍സ് ട്രൈബ്യൂണലില്‍ വിരമിച്ച ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിനൊപ്പം സേവനമനുഷ്ഠിച്ചിരുന്നു. ന്യായാധിപന്‍, ആക്ടിവിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...