ജോസ് കെ മാണി പോയതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ല : മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിസാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാണിയ്‌ക്കെതിരെ സ്വീകരിച്ച തെറ്റായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോ? മാണിസാര്‍ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞവരാണ് എല്‍ഡിഎഫുകാര്‍.
പിണറായി വിജയന്‍ അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന നേതാവാണ്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുന്ന കാര്യത്തില്‍ ഒരു മടിയുമില്ലാത്ത നേതാവാണ്. കെ.എം മാണി കൈക്കൂലിക്കാരനാണെന്ന് തങ്ങള്‍ക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...