Saturday, January 18, 2025 2:29 am

വി എസ് ആൺകുട്ടിയായിരുന്നു ; അങ്ങനെയുള്ളവർക്ക് സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ അപചയം ; മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമം. ഈ പാർട്ടിയെ ആർക്കും രക്ഷിക്കാനാകില്ല. വി എസ് അച്യുതാനന്ദൻ ആൺകുട്ടിയായിരുന്നു. അങ്ങനെയുള്ള നേതാക്കൾക്ക് ആർജവത്തോടെ സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ അപചയത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ദഗതിയിലാണ്.

കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടിയില്ല. ഉന്നത നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം എത്തുന്നില്ല. ബിജെപി-സിപിഎം രഹസ്യ ധാരണ എന്ന് പറയേണ്ടിവരും. കോടിയേരി മക്കളെ ഇങ്ങനെ അല്ലായിരുന്നു വളർത്തേണ്ടിയിരുന്നത്. മൂത്ത മകൻ അധോലോകത്തെ ആൾക്കാരെയും കൊണ്ടുചെന്നാണ് ഇന്നലെ ഇഡി ഓഫീസിൽ ചെന്ന് ബഹളം ഉണ്ടാക്കിയത്.  കേന്ദ്ര ഏജൻസികളെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ആരോ തടയുന്നു. അന്വേഷണം സംബന്ധിച്ച രേഖകൾ എല്ലാം എത്രയും വേഗം പിടിച്ചെടുക്കണം. മിടുക്കരായ ഉദ്യോഗസ്ഥർക്ക് ആരോ വിലങ്ങ് ഇട്ടതായി തോന്നുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍...

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ ചെറിയ മൊട്ടു സൂചി...

0
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു

0
തിരുവനന്തപുരം: ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു....