Saturday, June 29, 2024 8:34 am

പ്ലീസ് സ്‌റ്റോപ് ഇറ്റ് ; വെല്‍ഫയര്‍ പാര്‍ട്ടി വിഷയത്തില്‍ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം.

വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ?’ മുല്ലപ്പള്ളി ചോദിച്ചു.

സീറ്റു ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നും എന്‍സിപിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്‍സിപി വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത് എന്നായിരുന്നു മറുപടി. പിസി ജോര്‍ജ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇരുപതോളം പേരെ കൂടി പ്രതിചേർക്കാൻ ഇ.ഡി

0
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇരുപതോളം പേരെ കൂടി പ്രതി...

രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവം ; ഒരു യുവതികൂടി പിടിയില്‍

0
കോഴിക്കോട്: രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍....

ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം ; ടെൻഡർ വിളിച്ചു

0
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം. ക്ലിഫ് ഹൗസിലെ പോലീസ് കണ്ട്രോൾ...

മസ്റ്ററിംഗ് നിർബന്ധം ; ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

0
കൊച്ചി: എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന്...