തിരുവനന്തപുരം : അഴിമതി നടത്തിയവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ആരെയും സംരക്ഷിക്കാൻ തയ്യാറാകില്ലെന്നും കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാലാരിവട്ടം പാലം അഴിമതിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസുമായി ബന്ധപ്പെട്ട് ശരണ്യ മനോജ് നടത്തിയിട്ടുള്ള വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്നും വിജിലൻസ് ഒഴികെ ഏത് ഏജൻസി അന്വേഷിച്ചാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവനകളിൽ ദുരൂഹത ഉണ്ടെന്നും ഇതേകുറിച്ച് അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതായിട്ടാണ് തോന്നുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി യാതൊരു നീക്കുപോക്കും കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.