മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വര്‍ണകടത്തുകേസിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നിയമ ഭേദഗതിയിലും കെഎസ്എഫ്ഇ വിഷയത്തിലും അത് വ്യക്തമായെന്ന് ചെന്നിത്തല പറഞ്ഞു. കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന്റെ വിശദ്ധാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തതെന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അതിനു മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപെട്ടു. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് നിര്‍ത്തിവെച്ചോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ധനമന്ത്രി ഉറഞ്ഞു തുളളുന്നത് എന്തിനാണ്. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന് ഐസക്ക് ഓര്‍ക്കണമെന്നും ചെന്നിത്തല വിമര്‍ശിച്ചു. കെഎസ്എഫ്ഇക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കെഎസ്എഫ്ഇ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...