ദില്ലി: മുല്ലപെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിയുടെ പരാമര്‍ശം. മുല്ലപെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തില്‍ പഠനവുമായി തമിഴ്നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
അതേസമയം, സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചിരുന്നത്. കേരളത്തിന് ഇതുമായി ബന്ധപ്പെട്ട് ആശങ്കകളുള്ളതിനാല്‍, പരിശോധനയ്ക്കു തമിഴ്നാടിനെ തന്നെ ചുമതലപ്പെടുത്തുന്നതിനു തുല്യമാവും ഇതെന്നു വിലയിരുത്തലുണ്ട്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിനു താല്‍ക്കാലിക പരിഹാരം കാണാനാണ് നിലവില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്ളക്കടവ് മുല്ലപ്പെരിയാര്‍ ഗാട്ട് റോഡ് അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തുന്ന വിഷയത്തില്‍ കേരളം സഹകരിക്കുന്നില്ലെന്ന പരാതിക്കും തീര്‍പ്പുണ്ടായെന്നാണു സൂചന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-