Tuesday, April 8, 2025 2:04 pm

മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് ആശങ്കയാകുന്നുണ്ട് ; പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് എം എം ഹസൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമാണെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ. തൊഴിലിടത്തിൽ ലൈംഗിക ചൂഷണം ഉണ്ടായാൽ കേസെടുക്കാൻ നാലര വർഷം കാത്തു നിൽക്കണോ എന്ന് ഹസൻ ചോദിച്ചു. ലേഡി ഐപിഎസ് ഓഫിസർ ഇത് അന്വേഷിക്കണം. റിപ്പോർട്ടിലെ കാര്യങ്ങൾ പഠിക്കണം, നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. അതേസമയം, വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം അതിനു വേണ്ടി മാത്രം ചെലവഴിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നൽകണം. വരവ് – ചെലവ് കണക്കുകൾ സർക്കാർ നൽകുമെന്നാണ് വിശ്വാസം.

വയനാട്ടിലെ നഷ്ടപരിഹാരം കണക്കാക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഹസൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് ആശങ്കയാകുന്നുണ്ട്. ഈ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിന് സുരക്ഷാ, തമിഴ്നാടിന് വെള്ളം, പുതിയ ഡാം നിർമ്മിക്കുക എന്നതാണ് തത്വത്തിൽ ഏവരും അംഗീകരിച്ചത്. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. യുഡിഎഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കോൺക്ലേവ് സംഘടിപ്പിക്കും. ഈ വർഷം തന്നെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തില്‍ ഹിന്ദു – മുസ്ലിം ഐക്യം തകർക്കാൻ സിപിഎം ശ്രമിച്ചുവെന്നും ഹസൻ ആരോപിച്ചു. ഉറവിടം കണ്ടെത്താൻ പൊലീസിന് പ്രയാസമില്ല. സെപ്റ്റംബർ രണ്ടിന് സെക്രട്ടറിയേറ്റ് മുന്നിൽ യുഡിഎഫ് ധര്‍ണ നടത്തുമെന്നും ഹസൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മദ്യപിച്ചെത്തിയ പോലീസ് പെട്രോളിങ് സംഘത്തെ തടഞ്ഞ് നാട്ടുകാർ

0
കൊല്ലം: പത്തനാപുരത്ത് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ...

തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി ; കേന്ദ്രസർക്കാറിനുള്ള താക്കീതെന്ന് മന്ത്രി പി.രാജീവ്

0
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി കേന്ദ്രസർക്കാറിനുള്ള താക്കീതെന്ന്...

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. ഏപ്രിൽ...

അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാകുന്നു

0
അടൂർ : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ...