മദ്യപിച്ചെത്തിയ പോലീസ് പെട്രോളിങ് സംഘത്തെ തടഞ്ഞ് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പത്തനാപുരത്ത് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ റൂം വാഹനത്തിൽ പോലീസുകാർ മദ്യപിച്ചെത്തി എന്നാരോപിച്ചാണ് വാഹനം തടഞ്ഞത്. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വാഹനം തടയാൻ ശ്രമിച്ച നാട്ടുകാരെ തട്ടിയാണ് വാഹനം വേഗത്തിൽ ഓടിച്ചു പോയത്. ഏപ്രിൽ നാലാം തീയതി പുലർച്ചെയാണ് സംഭവം. വാഹനത്തില്‍ എസ്ഐ സുമേഷും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പെട്രോളിങ് നടത്തുന്നതിനിടെ ഒരുസംഘം ആളുകള്‍ തങ്ങളെ ആക്രമിക്കാന്‍‌ വന്നെന്നാണ് എസ്ഐ സുമേഷിന്‍റെ വിശദീകരണം.

ഈ സമയത്ത് വാഹനം വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നെന്നും എസ്ഐ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായതിനെക്കുറിച്ച് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ അറിയിച്ചിരുന്നില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വകുപ്പ് തല അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്‍പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...