ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം തുറന്നിരിക്കുന്നത്. 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം 3131.96 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. രാത്രി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.
നിലവില്‍ 138.9 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 139.1 അടിയായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം തുറന്ന ഷട്ടറുകള്‍ പിന്നീട് അടച്ചിരുന്നു. എന്നാല്‍ കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ വീണ്ടും ഷട്ടറുകള്‍ 60സെമി ഉയര്‍ത്തുകയായിരുന്നു.