വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് കൂടി ; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം തുറന്നിരിക്കുന്നത്. 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം 3131.96 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. രാത്രി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.

നിലവില്‍ 138.9 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 139.1 അടിയായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം തുറന്ന ഷട്ടറുകള്‍ പിന്നീട് അടച്ചിരുന്നു. എന്നാല്‍ കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ വീണ്ടും ഷട്ടറുകള്‍ 60സെമി ഉയര്‍ത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....