ഇടുക്കി : മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. വിവരം സുപ്രീം കോടതിയെ ധരിപ്പിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്ന് രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു.29 ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, പെരിയാറിലെ ജലനിരപ്പ് 95 സെന്റീമീറ്റര്‍ ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനയുണ്ട്. ജലനിരപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്ന വിവരം സുപ്രീം കോടതിയെ ധരിപ്പിക്കും ; മന്ത്രി
RECENT NEWS
Advertisment