തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ കേരളം ഭരിക്കുന്ന സ്റ്റാലിന്‍ ആണ്. കൊവിഡ് പ്രതിരോധം പാളി. ഈ ഗവണ്‍മെന്‍റ് എല്ലാ കാലത്തേക്കും ക്വാറന്‍റൈനില്‍ പോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നത് ദുര്‍ഭരണം. ഇതിന് തിരിച്ചടിയുണ്ടാകും എന്നും അദേഹം വ്യക്തമാക്കി.
കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം. പ്രവര്‍ത്തകര്‍ ഐക്യം കാണിക്കണം. അച്ചടക്കമില്ലാതെ പോകാന്‍ കഴിയില്ല. പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാകും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.