തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വെച്ചോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാര്‍ച്ച് 3 മുതല്‍ 5 വരെയായിരുന്നു പോലീസ് മേധാവിയുടെ ബ്രിട്ടണ്‍ പര്യടനം.
രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ ഡിജിപി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു . മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന പോലിസ് മേധാവിക്ക് ബാധകമാക്കിയോ എന്ന ആശങ്കയാണ് ഉയരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു .