പിണറായി വാടക കൊലയാളികളുടെ ക്യാപ്റ്റന്‍ ; മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘സര്‍വാധിപതികളുടെ മനോഭാവമാണ് പിണറായിക്ക്. പി ജയരാജനെ മാറ്റി നിര്‍ത്തിയത് മുഖ്യമന്ത്രിയാണ്. ഏത് ബോംബാണ് പൊട്ടുന്നതെന്ന് പിണറായി വ്യക്തമാക്കണം. മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യംചെയ്യുന്നതോ അതോ അദ്ദേഹത്തിന്റെ മകളുടെ ഐ.ടി കമ്പനിയില്‍ റെയ്ഡുനടത്തുന്നതോ – മുല്ലപ്പള്ളി ചോദിച്ചു. പിണറായി വാടകകൊലയാളികളുടെ ക്യാപ്റ്റനാണെന്നു പറഞ്ഞ മുല്ലപ്പള്ളി പി.ആര്‍ ഏജന്‍സികളാണ് ക്യാപ്ടന്‍ എന്ന പേര് നല്‍കിയതെന്നും ആരോപിച്ചു.

സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്‌ക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനകം വലിയ ബോംബ്’ വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായേക്കാമെന്നും ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുളള ഐ.ടി സ്ഥാപനങ്ങളില്‍ റെയ്‌ഡ് നടന്നേക്കാമെന്നും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...