നല്ല കമ്മ്യൂണിസ്റ്റുകാര്‍ കെ.കെ. രമക്ക് വോട്ട് ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

വടകര: വടകരയിലെ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ. രമക്ക് നല്ല കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ കെ.കെ. രമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

വടകരയിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് കെ.കെ രമയെ സ്വീകരിച്ചത്. ഉത്തമ സ്ഥാനാര്‍ഥിയായ രമക്ക് നല്ല കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യും. രമയെ യു.ഡി.എഫ് പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണ്. അന്യന്‍റെ ചട്ടിയില്‍ നിന്നാണ് ഇവിടെ പലരും കൈയ്യിട്ട് വാരുന്നത്. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആളുകള്‍ ഇപ്പോള്‍ രാജകീയ ജീവിതമാണ് നയിക്കുന്നത്. അത് തുറന്നു കാട്ടിയതാണോ തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...