തിരുവനന്തപുരം : ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരസ്യപ്രതികരണത്തിന് താല്‍പര്യമില്ലെന്നും അവസരം വരുമ്പോള്‍ പാര്‍ട്ടി വേദികളില്‍ നിലപാട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഡി.സി.സി പ്രസിഡന്റ് പട്ടിക വിവാദത്തില്‍ പരസ്യപോര് പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കാറ്റില്‍പ്പറത്തി മുതിര്‍ന്ന നേതാക്കള്‍. ഉമ്മന്‍ചാണ്ടിയുമായി കെ.പി.സി.സി നേതൃത്വം ചര്‍ച്ച നടത്തിയിട്ടേയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് പഞ്ചപുച്ഛമടക്കി അനുസരിച്ചകാലം കഴിഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തിരിച്ചടിച്ചു. എ ഗ്രൂപ്പില്‍ നിന്ന് അകന്നുനില്‍ക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സുധാകരനെ പിന്തുണച്ചു.