കോഴിക്കോട്: പാനൂര്‍ കൊലപാതക കേസ് അന്വേഷിക്കുന്നത് സി.പി.എമ്മിന്റെ കുഞ്ഞിരാമന് ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. “നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പോലീസിലില്ല.അതു കൊണ്ടാണ് അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത്.” മുല്ലപ്പള്ളി പറഞ്ഞു.
പാനൂര്‍ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാടാന്‍ പറയുമ്പോള്‍ ചാടുന്ന പാവ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മഈല്‍ എന്നും മുല്ലപ്പള്ളി. പാനൂര്‍ കൊലപാതകം ആസൂത്രിതമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.