തിരുവനന്തപുരം : എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്. മാണി സി കാപ്പന്റെത് കോണ്‍ഗ്രസ് കുടുംബമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തന്നോടടുപ്പമുള്ളവര്‍ മാണി സി കാപ്പനുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. തീരുമാനമെടുക്കേണ്ടത് മാണി.സി. കാപ്പനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഇനിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും പ്രതികരിച്ചു.
മാണി സി. കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്
RECENT NEWS
Advertisment