മുല്ലപ്പെരിയാര്‍ ഡാം ബോംബ് ​െവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ കണ്ടെത്തി ; മാനസിക രോഗി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മുല്ലപ്പെരിയാര്‍ ഡാം ബോംബ് ​െവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്തി. മാനസിക വൈകല്യമുള്ള പ്രതിയെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ്​ ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്. രാത്രി വൈകാതെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

പെരിയാര്‍ കടുവ സങ്കേതത്തിന്​ നടുവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബു​െവച്ച്‌ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വെള്ളിയാഴ്ച വൈകീട്ട് 5.15ഓടെ ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് അണക്കെട്ടില്‍ പരിശോധന നടത്താന്‍ പൊലീസ് ആസ്ഥാനത്തുനിന്ന്​ നിര്‍ദേശം നല്‍കി.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ അണക്കെട്ടി​െന്‍റ സുരക്ഷ ചുമതലയുള്ള ഡി.വൈ.എസ്​.പി നന്ദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍​െപ്പടെ 30 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വിശദ പരിശോധന നടത്തി. എന്നാല്‍, ഒന്നും കണ്ടെത്താനായില്ല.

അണക്കെട്ടില്‍ നിലവില്‍ 128.70 അടി ജലമാണുള്ളത്. മേല്‍നോട്ടത്തിന്​ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ രണ്ട് അസി.എന്‍ജിനീയര്‍മാര്‍ ഉള്‍​െപ്പടെ 12 ഓളം ജീവനക്കാരും തൊഴിലാളികളും അണക്കെട്ടിലുണ്ട്. ആധാര്‍ കാര്‍ഡ് ഉള്‍​െപ്പടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചാണ് ഇവരെ അണക്കെട്ടില്‍ പ്രവേശിപ്പിക്കുന്നത്.

തേക്കടിയില്‍നിന്ന്​ ബോട്ടിലും വള്ളക്കടവിലെ വനം വകുപ്പ് ചെക്ക്​ പോസ്​റ്റില്‍നിന്ന്​ ജീപ്പിലുമാണ് കാട്ടിനുള്ളിലെ അണക്കെട്ടില്‍ എത്താനാവുക. അണക്കെട്ടിലെ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...