Saturday, July 5, 2025 12:59 pm

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട് ; സംസ്ഥാനം സജ്ജമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളതമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില്‍ ചെന്നൈയില്‍ വച്ചാണു എം.കെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ കാണുക. ഡാമിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പിലെ ഉന്നതര്‍ വ്യക്തമാക്കി. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍നിന്ന് റോഷി അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളക്കെട്ട് ; മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര ദുരിതം

0
തിരുവല്ല : മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര...

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ...

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...