കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് – വാക്കുകളിൽ പൊരുത്തക്കേടുകള്‍ ഉണ്ട് ; പിസി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്ന് അനുപമ പറയുന്നതില്‍ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണെന്നും പിസി ജോര്‍ജ്. കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും എന്നാല്‍ ഇവര്‍ പരയുന്നതില്‍ വ്യക്തതകൾ ഇല്ലെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

‘അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവര്‍ പ്രസവിച്ച കുഞ്ഞ്. അതില്‍ സംശയമില്ല. പക്ഷെ അവര്‍ പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് കേട്ടാലറിയാം. ഞാനൊന്നും അറിഞ്ഞില്ലെന്ന് അനുപമ പറയുന്നത് നമ്മളെയെല്ലാം വിഡ്ഡിയാക്കുകയാണ്. അത് ചെയ്യരുത്. ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആണ് -‘ പിസി ജോര്‍ജ് പറഞ്ഞു.

കെ മുരളീധരന്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ പിസി ജോര്‍ജ് പ്രതികരിച്ചു. മേയര്‍ സുന്ദരിയാണല്ലോ അതിലെന്താ കുഴപ്പമെന്ന് ചോദിച്ച പിസി ഇത്തരം കാര്യങ്ങളൊക്കെ ക്ഷമിക്കണമെന്നും അഭിപ്രായപ്പെട്ടു. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലമാണ്. മുരളി അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നെന്നും പിസി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...