തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.
മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കും
RECENT NEWS
Advertisment