സ്വര്‍ണക്കടത്ത് കേസില്‍ അഭിഭാഷകയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍. കരമന സ്വദേശി അഡ്വ. ദിവ്യയെ ആണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. സ്വപ്‌നയും സരിത്തുമായി ദിവ്യ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതിന്റെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് ദിവ്യയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ബാങ്ക് വിവരങ്ങളും ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷം കേസുമായി ദിവ്യയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കികൊണ്ട് ഭര്‍ത്താവ് അഡ്വ. അനൂപ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റും അന്വേഷണ വിധേയമായി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....